തൊടുപുഴ: 130 രൂപയെ ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് ഇടവെട്ടി വനംഭാഗത്തായിരുന്നു സംഭവം.
തൊടുപുഴയിലെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാന്‍ പോയി ചെലവായ 130 രൂപ നല്‍കിയില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മര്‍ദിച്ചത്. മറ്റു രണ്ടു പേര് വിഡിയോ എടുത്തു. പ്രതികള്‍ക്ക് 16 വയസ്സാണ് പ്രായം. ഇവര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.
തലയില്‍ ഉള്‍പ്പെടെ ക്രൂരമായ മര്‍ദനമേറ്റ പതിനേഴുകാരന് പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല. പിന്നീട് അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മര്‍ദനദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു.