തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്.
നേര്യമംഗലം ചാക്കോച്ചി വളവില്‍ വച്ചാണ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം.
also read: കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
also read: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.