കൊട്ടാരക്കര: കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും. ദേശീയപാതയില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് ഭാഗത്ത് പോലീസ് നടത്തുന്ന വാഹനപരിശോധനയിലാണ് കൗതുകരമായ കാഴ്ച. ബാരിക്കേഡുകള്‍ നിരത്തി വാഹനങ്ങള്‍ തടഞ്ഞ് വിവരങ്ങള്‍ ശേഖരിക്കുന്ന പോലീസ് സംഘത്തിനൊപ്പം കൂടിയ നായ വാഹനപരിശോധനയില്‍ സജീവമായി കൂടുന്നുണ്ട്.
പോലീസുകാര്‍ തടയുന്ന വാഹനത്തിന്റെ മുന്നില്‍ വഴിതടഞ്ഞു നില്ക്കും. എല്ലാ പരിശോധനകളും കഴിഞ്ഞ് പോലീസുകാര്‍ പോകാന്‍ അനുവദിച്ചാല്‍മാത്രമേ വാഹനത്തിന് വഴിമാറി കൊടുക്കുകയൊള്ളൂ. ആ സമയം വരെ കാവലായി ഈ നായയുണ്ട്.
പരിശോധന നീണ്ടാല്‍ വാഹനത്തിന്റെ വാതിലിനോടു ചേര്‍ന്ന് പരിശോധകനും ഡ്രൈവര്‍ക്കുമിടയില്‍ വന്നു കിടക്കും. പിന്നെ അടുത്ത വാഹനം വരുന്നതും കാത്ത് ഉദ്യോഗസ്ഥരോടു ചേര്‍ന്നുതന്നെ നിന്ന് സമയം കളയുകയാണ് ഈ തെരുവുായ. മണിക്കൂറുകളോളം സംഘത്തിനൊപ്പം പരിശോധനയില്‍ നിറഞ്ഞു നിന്ന ശേഷം, വൈകീട്ടോടെയാണ് നായ മടങ്ങിയത്.