കോട്ടയം: ഇത്തവണത്തെ ഓണം ബമ്പര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റെടുത്തത് ആരാണെന്ന് തേടുകയാണ് സോഷ്യല്‍മീഡിയ. ഇപ്പോഴിതാ ടിക്കറ്റ് വാങ്ങിയ വിജയി ബാങ്കില്‍ നേരിട്ടെത്തി സമ്മാനര്‍ഹമായ ടിക്കറ്റ് കൈമാറിയിരിക്കുകയാണ്.
എന്നാല്‍ തന്റെ പേര് വിവരങ്ങള്‍ പരസ്യമാക്കരുതെന്നാണ് വിജയി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ടാം സമ്മാനത്തിന് അര്‍ഹമായ TG 270912 എന്ന ടിക്കറ്റ് പാലായിലെ കാനറാ ബാങ്ക് ശാഖയിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
അഞ്ച് കോടിയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ തുക. ഉടമയെത്തി ടിക്കറ്റ് കൈമാറിയെന്നും ഇദ്ദേഹത്തിന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഉടമ നിര്‍ദേശിച്ചെന്നും ബാങ്ക് അധികൃതര്‍അറിയിച്ചു.
ALSO READ- മഹിളാക്ഷേമ! വനിതകൾക്ക് മാത്രമായി മാക്സ് വാല്യു അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതി
ഇന്ന് രാവിലെയാണ് ഉടമ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്. പാലാ സ്വദേശി പാപ്പച്ചന് വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം. 25 കോടിയുടെ ഒന്നാം സമ്മാനം TJ 750605 എന്ന ടിക്കറ്റിനാണ്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം.