തിരുവനന്തപുരം: കേരളക്കര കാത്തിരുന്ന ആ ഭാഗ്യവാന് അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്.
അനൂപിന്റെ വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്.
also read: അഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി വിറ്റത് നടന്ന് ലോട്ടറി വില്‍ക്കുന്ന പാപ്പച്ചന്
ഈ സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. നികുതികള്‍ കഴിച്ച് അനൂപിന് കിട്ടുക 15.75 കോടിയാണ്. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം.
മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.