ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹെലിബറിയ സ്വദേശി ഷീജയുടെ മരണത്തില്‍ വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്.
യുവതി സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ഷീജയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്റെയും ഷീജയുടെ വിവാഹം.
ഒന്നര ലക്ഷം രൂപയും എട്ട് പവന് സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവന് സ്വര്‍ണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവന് സ്വര്ണ്ണത്തെച്ചൊല്ലിയായിരുന്നു പീഡനം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഷീജ പറഞ്ഞിരുന്നതായാണ് ഷീജയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയത്.