കറ്റാനം: ബാങ്ക് ജീവനക്കാരിയായ സ്ത്രീയുടെ പിന്നാലെയെത്തി മാലപൊട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ പോണാല്തെക്കതില് മണിക്കുട്ടന് (23) ആണ് പിടിയിലായത്.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ടാണു പിടികൂടിയത്. വെട്ടിക്കോട് കണ്ണനാകുഴി റോഡില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വീടിനു സമീപത്തെ റോഡില്‍ വെച്ചായിരുന്നു കവര്‍ച്ചാ ശ്രമം.
സ്ത്രീയുടെ പിന്നാലെ നടന്നെത്തിയയുവാവ് ജീവനക്കാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വള്ളികുന്നം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍, കരുനാഗപ്പള്ളിയിലെ മൊബൈല്‍ മോഷണക്കേസിലും പ്രതിയാണ്.