ചേര്‍ത്തല: ഭര്‍ത്താവിനെയും ഭാര്യയെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം.
തെക്ക് പഞ്ചായത്തില്‍ 21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ തട്ടി, രണ്ടാംക്ലാസ്സുകാരന് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് ഇരുവരെയും വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
ഷിബുവിന്റെയും റാണിയുടെയും മരണവാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് നാട്.