ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ പത്താം ക്ലാസ് പഠനം തിരിച്ചുപിടിച്ച് പരീക്ഷയെഴുതാനൊരുങ്ങി നടി ലീന ആന്റണി. ‘മഹേഷിന്റെ പ്രതികാരം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലീന ഇന്ന് നടക്കുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ പരീക്ഷാഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
‘നാടകത്തിലെ വലിയ ഡയലോഗുകള്‍ പഠിച്ചുള്ള ശീലം ഇപ്പോള്‍ എളുപ്പമായി, നാടക ഡയലോഗ് ആയാലും പാഠഭാഗങ്ങള്‍ ആയാലും മനസിരുത്തി പഠിച്ചാലേ ഓര്‍മ്മ കിട്ടൂ’ എന്നാണ് ലീന പറയുന്നത്. ലീനയ്ക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ ലീനയ്ക്ക് കഴിഞ്ഞിരുന്നില്ല.
also read: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, പുറം കാഴ്ച കാണുകയായിരുന്ന 12കാരിയുടെ തലയ്ക്ക് പരുക്ക്
അപ്പന്റെ മരണവും തുടര്‍ന്നുണ്ടയ സാമ്പത്തിക ബാധ്യതകളും ലീനയുടെ പഠനത്തെ ബാധിച്ചിരുന്നു. പഠനം നിര്‍ത്തിയ ലീന പിന്നീട് നാടകത്തില്‍ സജീവമായി. പിന്നീട് പഠിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ആന്റണിയുടെ മരണവും തുടര്‍ന്നുണ്ടായ ഏകാന്തതയുമാണ് വീണ്ടും പഠിക്കാമെന്ന തീരുമാനത്തില്‍ ലീനയെ എത്തിച്ചത്.
also read: മരങ്ങള്‍ കടപുഴകി, നിരവധി വീടുകള്‍ക്ക് നാശനഷ്ടം, ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മിന്നല്‍ച്ചുഴലി
മക്കള്‍ തന്നെയാണ് അങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് നടി പറയുന്നു. ആന്റണിയുടെ മരണശേഷം മകന് ലാസര്‍ ഷൈനിന്റെ ഭാര്യ മായാകൃഷ്ണയാണ് തുടര്‍ പഠനമെന്ന ആശയത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചേര്‍ത്തല ഗവ. ഹര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരീക്ഷയിലാണ് ലീനയും എത്തുക.