ആലപ്പുഴ: സ്ത്രീ-പുരുഷ സമത്വം അല്ല ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 50% ആണു വനിതാ സംവരണം എങ്കിലും 53.2% വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജില്ലയിലെ പഞ്ചായത്ത് അങ്കത്തിന് ഇറങ്ങുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരും ആശാപ്രവര്ത്തകരുമൊക്കെ കൂടുതലായി പൊതുരംഗത്തേക്കിറങ്ങിയപ്പോള് പലയിടത്തും ആകെ സ്ഥാനാര്‍ത്ഥികളില്‍ വനിതകളാണ് കൂടുതല്‍. 5330 പേരാണ് ജില്ലയില്‍ മത്സരിക്കുന്ന ആകെ സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ 2869 പേരും വനിതകളാണ്. സ്ത്രീകള്‍ തെരഞ്ഞടുപ്പ് മത്സരരംഗത്ത് സജീവമാകുമ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് എന്താണ് പറനായുള്ളതെന്ന് നോക്കാം.
മത്സരരംഗത്ത് മൂന്നാംതവണയാണ്. വനിതകള്‍ കൂടുതലായി പൊതുരംഗത്തെത്തുന്നു എന്നത് ചെറിയ മാറ്റമല്ല. 50% സംവരണം എന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്. എന്ന് ബിന്ദു ബൈജു ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി
ആളുകള്‍ മാറി ചിന്തിക്കുന്നു എന്നതിന്റെ ഫലമാണ് വനിതകള്‍ കൂടുതലായി മത്സരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതലായി അറിയാനും പരിഹരിക്കാനുമൊക്കെ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വഴിയൊരുക്കും. രജനി ജയദേവ് ഭരണിക്കാവ് പഞ്ചായത്ത് രണ്ടാംവാര്‍ഡ് സിപിഎം സ്ഥാനാര്‍ത്ഥി.
ആദ്യതവണയാണു മത്സരിക്കുന്നത്. വനിതാ സ്ഥാനാര്‍ഥികളുടെ വര്‍ധന രാഷ്ട്രീയമായ മാറ്റമായിത്തന്നെ കാണണം. വനിതകളെ മാറ്റിനിര്‍ത്താതെ തുല്യത നല്‍കുന്നത് മികച്ച ജനാധിപത്യ സംവിധാനത്തിന്റെ തെളിവ് കൂടിയാണ്. മാളവിക ശങ്കര്‍ ആലപ്പുഴ നഗരസഭ 18ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.