മല്ലപ്പള്ളി: വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുക്കാത്തതിന് ദേഷ്യംകേറി ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) ആണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്നു പറഞ്ഞ് ഇയാള്‍ ഭാര്യ സുമ ബാബുവുമായി ആദ്യം വഴക്കിട്ടു. പിന്നീട് അടുക്കളയിലെത്തി ചോറ് വയ്ക്കാന്‍ വച്ച കലത്തില്‍ നിന്നു തിളച്ച വെള്ളമെടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിലീപ് എറിഞ്ഞ കലം കൊണ്ട് സുമയുടെ നെറ്റിക്കും പരുക്കുണ്ട്. കീഴ്വായ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ സിടി സഞ്ജയ്, എസ്ഐമാരായ ശ്യാംകുമാര്‍, എംജെ ഷിബു, സിപിഒമാരായ അരുണ്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.