പന്തളം: മദ്യ ലഹരിയില്‍ തെങ്ങിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ജല പീരങ്കി പ്രയോഗത്തിലൂടെ താഴെയിറക്കി ഫയര്‍ ഫോഴ്സ്. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട്ടാണ് സംഭവം.
13 മണിക്കൂര്‍ നീണ്ട ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ഫയര്‍ ഫോഴ്സ് നടത്തിയ ‘ജലപീരങ്കി’ പ്രയോഗത്തിലൂടെ യുവാവിനെ താഴെയിറക്കിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയോടെയാണ് യുവാവിനെ താഴെയിറക്കിയത്. ഫയര്‍ എന്‍ജിനില്‍ നിന്നു ഹോസ് ഉപയോഗിച്ചു വെള്ളം ചീറ്റിയതോടെ, ഇയാള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പകുതി ഭാഗമെത്തിയപ്പോള്‍ തിരിച്ചു കയറാനുള്ള ശ്രമം നാട്ടുകാര്‍ തെങ്ങു കുലുക്കിയും ബഹളം വച്ചും തടഞ്ഞു.
മദ്യപാനം തടയാനായി ചികിത്സ നടത്താനുള്ള ബന്ധുക്കളുടെ ശ്രമവും ഇതില്‍ യുവാവിനുള്ള അനിഷ്ടവുമാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ഒരു വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ മരത്തില്‍ കയറി ഭീഷണി മുഴക്കിയിരുന്നു. അന്നു ബന്ധുക്കളുടെ അനുനയ ശ്രമത്തിലൂടെ അധികം വൈകാതെ താഴെയിറക്കാന്‍ കഴിയുകയും ചെയ്തു.