പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ജ്വല്ലറി ജീവനക്കാരനായ പ്രകാശന് എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍. വെട്ടിപ്രത്ത് മജിസ്ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് മജിസ്ട്രേറ്റിനേ നായയുടെ കടിയേറ്റത്. പ്രകാശനെ ജ്വല്ലറിയിലേക്ക് കടന്നുചെന്നാണ് നായ ആക്രമിച്ചത്. കടിയേറ്റ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.