പത്തനംതിട്ട: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏലക്കുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകളാണ് ഇയാള്‍ വെട്ടിയത്.
ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സന്തോഷ്, വിദ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം.
വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സന്തോഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. മുടിയും പ്രതി മുറിച്ചു മാറ്റി.
വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ അച്ഛന് വിജയനും പരുക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.