മഞ്ചേരി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് പുറകെ ചാടി. ഒടുവില്‍ കിണറ്റില്‍ അകപ്പെട്ട ഇരുവരേയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മംഗലശ്ശേരി പാലക്കുളത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം.
കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30 അടി താഴ്ചയുള്ള കിണറ്റില്‍ 4 അടി വെള്ളമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ (44) കരയ്ക്കെത്തിച്ചു. പിന്നാലെ ഭര്‍ത്താവിനെ (45)യും കയറ്റി. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്കി.
അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ശ്രീ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ജോയ് ഏബ്രഹാം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പ്രദീപ്, മുഹമ്മദ് കുട്ടി, നന്ദകുമാര്‍, നിഷാന്ത്, കൃഷ്ണ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.