മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ് വീടുവിട്ടിറങ്ങിയത്.
കാര്‍ത്യായനിയുടെ വീടിന് ചുറ്റും നായ്ക്കളുടെ ശല്യമാണ്. മൂന്നുതവണ കാര്‍ത്ത്യായനിയുടെ പിന്നാലെ ഓടിയിരുന്നു. ഭാഗ്യം കൊണ്ടാണ് അന്നൊക്കെ കടിയേല്്ക്കാതെ രക്ഷപ്പെട്ടത്. ഇതോടെ തൊഴിലുറപ്പ് ജോലിയും മുടങ്ങി. നായ്ക്കളുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായി.
also read: നിയന്ത്രണം വിട്ട് കുതിച്ചു, കടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം
ഒരാഴ്ചയായി സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് കാര്‍ത്ത്യായനി. വീട്ടില്‍ പോകാന്‍ പേടിയാണെന്നും ദൂരെ ജോലിക്ക് പോയ മകന് തിരിച്ചെത്തിയാന്‍ മാത്രമേ സ്വന്തം വീട്ടിലേക്ക് മടങ്ങൂ എന്നും കാര്‍ത്ത്യായനി പറയുന്നു.