ആലുവ: ശരീരത്തിലെ രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ജീവന് രക്ഷിച്ചു ആംബുലന്‍സ് ഡ്രൈവര്‍. നജാത്ത് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ സഗീര്‍ അറയ്ക്കലാണ് സമയോചിതമായ ഇടപെടലിലൂടെ നാടിന് മാതൃയായത്.
ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആര് കുമാറിന് (50) ഇടതു കാലില്‍ മുറിവു പറ്റിയതിനെ തുടര്‍ന്നാണു രക്തം വാര്‍ന്ന് അബോധാവസ്ഥയിലായത്. പോലീസിന്റെയും വാട്സാപ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് വഴിയിലെ തടസ്സങ്ങള്‍ നീക്കി ആംബുലന്‍സ് യഥാസമയം തിരുവനന്തപുരത്ത് എത്തിക്കാനായത്.
ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് 5.30ന് ആലുവയില്‍ നിന്നു പുറപ്പെട്ട ആംബുലന്‍സ് 8.25നു തിരുവനന്തപുരത്ത് എത്തി. കുമാറിന്റെ കാല് മുറിച്ചു നീക്കേണ്ടി വരുമെന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണു സഗീര്‍
3 വര്‍ഷം മുന്‍പു മരണത്തിന്റെ വക്കിലെത്തിയ മുര്‍ഷിദാബാദ് സ്വദേശിയെ, മരിക്കുന്നതിനു മുന്‍പു വീട്ടുകാരെ കാണണമെന്ന അന്ത്യാഭിലാഷം നിറവേറ്റാന്‍ സഗീറും സുഹൃത്ത് അനീഷ് ഫ്രാന്‍സിസും കൂടി ആംബുലന്‍സില്‍ അവിടെ എത്തിച്ചിട്ടുണ്ട്.