തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഒന്നാംസമ്മാനം ടിജെ750605 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ടിജി 270912 എന്ന ടിക്കറ്റിനാണ്. മറ്റ് സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്.
ധനമന്ത്രിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. 25കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന ഒന്നാംസമ്മാനം. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യില്‍ കിട്ടുക. അതേസമയം, സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
ഈ വര്‍ഷം തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.