കാസര്‍കോട്: വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കാസര്‍കോട് ജില്ലയിലെ കൊളവയലിലാണ് സംഭവം. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കായി എത്തിയ കള്ളനെയാണ് നാട്ടുകാര്‍ വലയിലാക്കിയത്.
മോഷണത്തിനിടെ പാലക്കാട് സ്വദേശി നൗഷാദിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രതി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണത്തിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ജീവനുംകൊണ്ട് കള്ളന് ഓടി.
also read: ബോട്ടില്‍ കൊല്ലത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം, 11 ശ്രീലങ്കക്കാര്‍ പിടിയില്‍
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും കള്ളന് പിന്നാലെ ഓടി. പൊലീസ് എത്തുമ്പോഴെക്കും ഒത്തുകൂടിയവര്‍ പിടിയിലായ നൗഷാദിനെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നു. ഇയാളില്‍ നിന്ന് മൊയ്തീന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൂന്ന് പവന് സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തു.
നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹോസ്ദുര്‍ഗ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ സംസ്ഥാത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയതിലും നൗഷാദിന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.