കൊല്ലം: ബോട്ട് മാര്‍ഗം കൊല്ലത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര് പിടിയില്‍. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരുമാണ് പിടിയിലായത്.
കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു.
also read; ചക്രവാതച്ചുഴി; ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴ, മലയോര മേഖലയുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം
പിന്നീട് ഇവരെ കാണാതായി. ഇവര്‍ക്കുവേണ്ടി തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു.
also read: കുഞ്ഞുവേണമെന്ന് പറഞ്ഞ് വഴക്ക്, ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന ഭര്‍ത്താവിന് ജാമ്യം
ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പൊലീസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന.