കൊച്ചി; കുഞ്ഞുവേണമെന്ന് പറഞ്ഞ് വഴക്കടിച്ച് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജാമ്യം. തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖ കുമാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അരുണിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിനാസ്പദമായ സംഭവം 2020 ഡിസംബര്‍ 26നായിരുന്നു. 51കാരിയായ ശാഖ കുമാരിയും 26കാരനായ അരുണും ഒക്ടോബറിലാണ് വിവാഹം ചെയ്തത്. നെയ്യാറ്റിന്‍കരയില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്ന ശാഖ. ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് അരുണ്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു.
also read: ഓട്ടോയില്‍ കയറിയ യുവതിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, 41കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍
ഇതിന് പിന്നാലെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ശാഖയേക്കാള് പ്രായം കുറവായിരുന്നു അരുണിന്. അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ജാമ്യമനുവദിച്ചതിന് പിന്നാലെ കേസില്‍ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള് ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നല്‍കിയത്.