മലപ്പുറം: ഓട്ടോയില്‍ കയറിയ സ്ത്രീയെ പീഡിപ്പിച്ച ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം. മരുത അയ്യപ്പന് പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) ആണ് പിടിയിലായത്.
ഓട്ടോയില്‍ കയറിയ സ്ത്രീയെ നാല്പ്പത്തിയൊന്നുകാരന് കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വഴിക്കടവില്‍നിന്ന് വീട്ടിലേക്കു പോകാന്‍ യുവതി ഓട്ടോ വിളിച്ചിരുന്നു.
യുവതി ഓട്ടോയില്‍ കയറി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ബാബു ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാട്ടിലേക്കു കൊണ്ടു പോയി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.