തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളില്‍ മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളില്‍ അടക്കം അതീവ ജാഗ്രത പുലര്‍ത്തണം.
also read: കുഞ്ഞുവേണമെന്ന് പറഞ്ഞ് വഴക്ക്, ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന ഭര്‍ത്താവിന് ജാമ്യം
നാളെ മുതല്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും ഉത്രാടനാളില്‍ ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.
also read: ഓട്ടോയില്‍ കയറിയ യുവതിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, 41കാരനായ ഓട്ടോഡ്രൈവര്‍ പിടിയില്‍
ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോമോറിന് തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതല്‍ മഴ കനക്കാന്‍ കാരണം.