കോഴിക്കോട് : ട്രെയിനില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് പാമ്പ്. തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.
രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ നിന്നും പാമ്പ് തലയുയര്‍ത്തുകയായിരുന്നു. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പ്. കണ്ണൂര്‍ സ്വദേശിയായ പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്.
also read: ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ?’ എന്ന് പ്രധാനമന്ത്രി, കിടിലന്‍ മറുപടിയുമായി കൊച്ചുപെണ്‍കുട്ടി
ഇവര്‍ ബഹളം വച്ചു. ഇതോടെ മറ്റ് യാത്രക്കാരും ഓടിയെത്തി. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതോടെ പാമ്പ് കംപാര്‍ട്മെന്റിലൂടെ പോയി. തുടര്‍ന്ന് യാത്രക്കാര്‍ അദികൃതരെ വിവരമറിയിക്കുകയായിരുന്നു.
10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും വീണ്ടും രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചു. മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് പുറത്തേക്ക് പോയിട്ടുണ്ടാവുമെന്നായിരുന്നു അധികൃതരുടെ നിഗനം. തുടര്‍ന്ന് രാത്രി 11.10 ഓടു കൂടി് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചു.