ഒരു മിടുക്കിക്കുട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ച്ചയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും കട്ടയ്ക്ക് മറുപടി നല്‍കുകയാണ് ബിജെപി എംപിയുടെ അഞ്ച് വയസ്സുള്ള മകള്‍.
മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോസിയ തന്റെ കുടുംബമൊത്ത് പ്രധാനമന്ത്രിയെ കാണാന്‍ പാര്‍ലമെന്റില്‍ എത്തിയപ്പോഴാണ് മകള്‍ അഹാന ഫിറോസിയയുമായി മോഡി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുട്ടിയുടെ മറുപടികള്‍ ചിരിപ്പിച്ചു.
also read: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണു; ഒറ്റപ്പാലത്ത് 33കാരിക്ക് ദാരുണാന്ത്യം!
ഞാന്‍ ആരാണെന്ന് അറിയാമോ എന്നാണ് പ്രധാനമന്ത്രി കുട്ടിയോട് ചോദിക്കുന്നത്. നിങ്ങളാണ് മോഡി ജി. നിങ്ങളെ എല്ലാ ദിവസവും ടിവിയില്‍ കാണാറുണ്ട്. കുട്ടിയുടെ മറുപടി ഇങ്ങനെ. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ? വീണ്ടും മോഡിയുടെ ചോദ്യം. നിങ്ങള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു എന്ന് മറുപടി.
ഇതുകേട്ട് പ്രധാനമന്ത്രി ചിരിച്ചു. കേട്ട് നിന്നവരെല്ലാം ചിരിച്ചു. മോഡി അഹാനയ്ക്ക് ഒരു ചോക്ലേ്റ്റ് സമ്മാനമായി നല്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശരീരഭാരം ഗണ്യമായി കുറച്ച എംപി എന്ന നിലയിലാണ് അനില്‍ ഫിറോസിയ ശ്രദ്ധേയനായത്.