ഒറ്റപ്പാലം : തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. കളത്തിൽ മണികണ്ഠൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ രശ്മി ആണ് മരിച്ചത്. 33 വയസായിരുന്നു.
രാവിലെ പത്തേകാലോടെ വീട്ടുമുറ്റത്തെ തെങ്ങിനു സമീപം പാത്രം കഴുകുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ഗുരുതരമായ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.