മുംബൈ: മഹാരാഷ്ട്രയില്‍ സ്കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. ജെനല് ഫെര്‍ണാണ്ടസ് എന്ന അധ്യാപികയാണ് മരണപ്പെട്ടത്.
നോര്‍ത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയാണ് മരിച്ചത്.
also read :വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി, ബന്ധുക്കളായ യുവാക്കള്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു
വെള്ളിയാഴ്ചയാണ് ദാരുണസംഭവം. സ്കൂളിലെ ഉച്ച ഇടവേളയില്‍ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താന്‍ ജെനല് ഫെര്‍ണാണ്ടസ് ആറാം നിലയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റില്‍ കയറിയ ഉടന്‍ വാതിലുകള്‍ അടയുകയായിരുന്നു.
ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി. സ്കൂള്‍ ജീവനക്കാര്‍ അധ്യാപികയെ സഹായിക്കാന്‍ ഓടിയെത്തി, അവളെ വതിലുകള്‍ക്കിടയില്‍ നിന്നും വലിച്ച് പുറത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂണിലാണ് ജെനെല്‍ അസിസ്റ്റന്റ് ടീച്ചറായി ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ ചേര്‍ന്നത്.