ചെന്നൈ: തമിഴ് യുവതാരം ദീപ എന്ന പോളിന് ജെസീക്ക(29)യെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. നടി താമസിച്ചിരുന്ന ചെന്നൈയിലെ വിരുഗമ്പാക്കത്തെ അപാര്ട്മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സുഹൃത്ത് ഫ്ളാറ്റില്‍ എത്തിയപ്പോഴായിരുന്നു ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയപരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. കുറച്ചു ദിവസങ്ങളായി വീട്ടില്‍നിന്നു മാറിയാണ് ദീപ താമസിച്ചിരുന്നത്. ഫ്ളാറ്റിലും ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുകാരോട് സംസാരിക്കാനും താല്പര്യം കാണിച്ചിരുന്നില്ല.
also read- കോട്ടയത്ത് ഏഴ് പേരെ കടിച്ചശേഷം ചത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം
ഈ വര്‍ഷം ആദ്യത്തില്‍ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ ദീപ ഏറെ ശ്രദ്ദ പിടിച്ചുപറ്റിയിരുന്നു. നടന് വിശാല്‍ നായകനായ തുപ്പറിവാളനിലും പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്.