കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂരങ്ങാടിയിലാണ് സംഭവം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പുണ്ടായ ഉമ്മ സുബൈദയ്ക്ക് പരിക്കേറ്റു.
ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. റോഡ് മുറിച്ചു കടന്ന കാല്‍നട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഷെറിന് ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാര്‍ ഉടന്‍ തന്നെ ഷെറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷെറില്‍ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.