കുമ്പള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ. പോക്സോ വകുപ്പ് അനുസരിച്ചാണ് പ്രതിക്ക് എതിരെ കേസെടുത്തത്. ഒരുമാസം മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പരാതിയിൽ പറയുന്നു.
കുമ്പളയിലെ ഒരു വാർഡിലെ സ്ഥാനാർത്ഥിയുടെ ഭർത്താവ് അബ്ദുൾ റസാഖാ(33)ണ് പീഡനക്കേസിൽ പോലീസ് പിടിയിലായത്. കുമ്പള എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തികൊണ്ടുപോയി കുറ്റിക്കാട്ടിൽ വെച്ചും സ്വന്തം വീടിനുള്ളിൽ വെച്ചും പ്രതി നിരവധിതവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി.