ചാലക്കുടി: മുന്‍പ് നഗരസഭ കൗണ്‍സിലര്‍മാരായിരുന്ന ദമ്പതികള്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. നഗരസഭയിലെ രണ്ടു വാര്‍ഡുകളിലായിട്ടാണ് ഇരുവരും ജനവിധി തേടുന്നത്. ട്രാംവേ റോഡില്‍ ഊക്കന്‍ വീട്ടില്‍ യുവി മാര്‍ട്ടിനും ഭാര്യ ബിന്ദു മാര്‍ട്ടിനുമാണ് മത്സര രംഗത്ത് ഇറങ്ങുന്നത്.
വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും ലഭിക്കാതിരുന്ന കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ മാര്ട്ടിന് ഉള്‍പ്പെടെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫിന്റെ നഗരസഭാ ഭരണം നേടിയത്. അതിനു തൊട്ടു മുന്‍പുള്ള നഗരസഭ കൗണ്‍സിലില്‍ വിജയിച്ചെത്തിയ ബിന്ദു മാര്ട്ടിന് യുഡിഎഫ് പക്ഷത്തായിരുന്നു.
കഴിഞ്ഞ കൗണ്‍സിലില്‍ മാര്ട്ടിന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ പദവി മറ്റൊരു സ്വതന്ത്ര അംഗം വിന്‍സന്റ് പാണാട്ടുപറമ്പിലുമായി പങ്കിടാമെന്നു തീരുമാനിച്ചിരുന്നെങ്കിലും ഇരുവരുമായുള്ള ധാരണ പ്രകാരം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഭാര്യ ബിന്ദു നഗരസഭ ക്വാര്‍ട്ടേഴ്സ് 21ാം വാര്‍ഡില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മാര്ട്ടിന് സെന്റ് ജയിംസ് ആശുപത്രി 10ാം വാര്‍ഡിലാണ് ജനവിധി തേടുന്നത്.