സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘സൂരരൈ പോട്ര്’ എന്ന തമിഴ് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ച് നായിക അപര്‍ണ ബാലമുരളി. അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് നടി തന്റെ അനുഭവം വിവരിക്കുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാന്‍ അപര്‍ണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും.
തമിഴ് സൂപ്പര്‍താരം സൂര്യയുടെ ദീപാവലി റിലീസായി എത്തിയ ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് സിനിമാ മേഖലയില്‍ നിന്നുപോലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നായകന്റെ ഭാര്യയുടെ റോളിലെത്തിയ അപര്‍ണ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സൂര്യയ്ക്കൊപ്പം അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.
എഴുത്തുകാരനും വ്യവസായിയും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജിആര്‍ ഗോപിനാഥന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഉര്‍വ്വശി, സൂര്യ, അപര്‍ണ എന്നീ മൂന്നു പേരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.