തിരുവനന്തപുരം: തന്റെ വളര്‍ത്തുനായയുടെ വിയോഗത്തെക്കുറിച്ച് വാചാലനായി നടനും എംഎല്‍എയുമായ മുകേഷ്. വീട്ടിലെ വളര്‍ത്തുനായയുടെ മരണം സ്വസ്ഥത കെടുത്തിയതായി മുകേഷ് എംഎല്‍എ പറഞ്ഞു.
ഒരു നായയുടെ ഒരു വയസ്സ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണെന്നും ഇരുപത് വര്‍ഷത്തോളമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചുവെന്നും മുകേഷ് പറഞ്ഞു.അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
also read: ‘ചരിത്രപ്പല്ല്’; 18 ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെത്തി, കൗതുകം
വളര്‍ത്തുനായയുടെ മരണത്തില്‍ വേദനിച്ച തന്റെ അമ്മ എന്റെ മകന് മരിച്ചു എന്നു പറഞ്ഞു കരഞ്ഞുവെന്ന് മുകേഷ് പറഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നെന്നും മുകേഷ് പറഞ്ഞു.