30ാം പിറന്നാൾ ആഘോഷിക്കാനായി പ്രൈവറ്റ് ജെറ്റിൽ പറന്ന് നടി പ്രിയങ്ക ചോപ്രയും പോപ്പ് ഗായകനും ഭർത്താവുമായ നിക് ജൊനാസും. അതേസമയം, എവിടേയ്ക്കാണു പോകുന്നതെന്ന കാര്യം പ്രിയങ്കയും നിക്കും വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നിക്കിന് പിറന്നാൾ ആശംസകൾ അറിയിച്ചത്.
അതേസമയം, യാത്രാ വിഡിയോയിൽ താരദമ്പതികളുടെ മകളെ കണ്ടില്ല. ഇതിന്റെ കാരണവും ആരാധകർ അന്വേഷിക്കുകയാണ്. ഈ വർഷം ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് സൗഹൃദം പ്രണയമാവുകയായിരുന്നു. 2018ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പ്രായ വ്യത്യാസവും ഏറെ ചർച്ചയായിരുന്നു.