18 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു മനുഷ്യപ്പല്ല് കണ്ടെത്തി. യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ നിന്നാണ് കൗതുകം നിറഞ്ഞ വാര്‍ത്ത പുറത്തുവന്നത്. ബ്രിട്ടിഷ് ആര്‍ക്കയോളജി വിദ്യാര്‍ഥിയായ ജാക്ക് പീര്‍ട്ടാണ് വര്‍ഷങ്ങളോളം പഴക്കമുള്ള പല്ലു കണ്ടെത്തിയിരിക്കുന്നത്.
ജോര്‍ജിയയിലെ പുരാവസ്തു പര്യവേക്ഷണമേഖലയായ ഡ്മാനിസിക്കു സമീപമുള്ള ഓരോസ്മാനി എന്ന ഗ്രാമത്തില്‍ നിന്നാണു പല്ല് കിട്ടിയിരിക്കുന്നത്. ജോര്‍ജിയന്‍ നാഷനല്‍ മ്യൂസിയം ഗവേഷകനായ ജോര്‍ജി കോപലിയാനിയെ പരിശോധനയ്ക്കായി പല്ല് പീര്‍ട്ട് ഏല്പിച്ചു.
also read; അനാഥമന്ദിരത്തിലെ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, ക്രിസ്ത്യന്‍ പുരോഹിതന് അറസ്റ്റില്‍
മനുഷ്യപരിണാമ പഠനത്തില്‍ ജോര്‍ജിയയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് പീര്‍ട്ട് പറഞ്ഞു. 2019 മുതല്‍ ജോര്‍ജിയന്‍ നാഷനല്‍ മ്യൂസിയം മേഖലയില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. തലയോട്ടികളും പല്ലും കൂടാതെ നിരവധി ഉപകരണങ്ങളും മറ്റും ഇവിടെ നിന്നു ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.