വിഴിഞ്ഞം: ടിക്കറ്റു സെറ്റില്‍ നിന്നു തെരഞ്ഞെടുത്ത ഇഷ്ട നമ്പറിന് ഭാഗ്യദേവതയുടെ കടാക്ഷം. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വിഴിഞ്ഞത്തെ കൂലിപ്പണിക്കാരന് ലഭിച്ചു. വിഴിഞ്ഞം പിറവിളാകത്ത് കമ്പറപൊറ്റ വീട്ടില്‍ കൂലിപ്പണിക്കാരനായ രഘു(48) ആണ് ഇത്തവണ ഭാഗ്യ കടാക്ഷം വിഴിഞ്ഞത്തേക്ക് എത്തിച്ചത്.
ഒരു ഡസന്‍ ഉള്‍പ്പെട്ട ടിക്കറ്റു സെറ്റില്‍ നിന്നു രഘു തോരഞ്ഞെടുത്ത ഇഷ്ട നമ്പരിന്റെ ടിക്കറ്റ് ഇതാദ്യമായി രഘുവിന് ഭാഗ്യം സമ്മാനിച്ചു. കാരുണ്യ ലോട്ടറിയുടെ കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് രഘുവിന് സ്വന്തമായത്.
മുക്കോലയിലെ സന്തോഷ് എന്ന ഏജന്റിന്റെ പക്കല്‍ നിന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ എടുത്ത പിജെ 719754 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം കിട്ടിയെന്നത് രഘു അറിയുന്നത് ഇന്നലെ പുലര്‍ച്ചെയാണ്. വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള രഘുവിന് ഇതാദ്യമായാണ് സമ്മാനം അടിക്കുന്നത്.
തന്റെ വാഹന നമ്പരിനോട് സാമ്യമുള്ള ഒറ്റ ടിക്കറ്റ് മാത്രം എടുക്കുന്നതാണ് രഘുവിന്റെ ശീലം. വീടു നിര്‍മിച്ച വകയിലെ കടം തീര്‍ക്കണം, ഭാര്യ സുനിയുടെ ആഗ്രഹമനുസരിച്ച് 5 സെന്റ് വസ്തു വാങ്ങണം, മക്കളായ പ്രവീണിന്റെയും സൂര്യയുടെയുടെയും ഭാവി ആവശ്യങ്ങളും മുന്നില്‍ ഉണ്ട്…. ഇതൊക്കെയാണ് സമ്മാന തുക ഉപയോഗിച്ചുള്ള രഘുവിന്റെ ആഗ്രഹങ്ങള്‍.