അടൂര്‍: സ്ത്രീധനത്തെ ചൊല്ലിയുള്ള മര്‍ദനം സഹിക്കാന്‍ കഴിയാതെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറക്കോട് വടക്ക് മുല്ലൂര്‍ക്കുളങ്ങര കൊടുമണ്ണേത്ത് വീട്ടില്‍ ബിനു(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ ബിനു മര്‍ദിച്ചതിനെത്തുടര്‍ന്ന് ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. 2004ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം സ്ത്രീധനം നല്‍കിയത് പോരെന്നു പറഞ്ഞ് മദ്യപിച്ച് എത്തി ബിനു സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
അതേസമയം, കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് കേരള ഗവര്‍ണര്‍ സന്ദര്‍ശിച്ചു. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാന ചെയ്തു.