മല്ലപ്പള്ളി: വയോധികരായ ദമ്പതികളെ ഉപദ്രവിച്ചെന്ന കേസില്‍ മരുമകളെ അറസ്റ്റ് ചെയ്തു പോലീസ്. നെല്ലിമൂട് കുന്നക്കാട്ടില്‍ ഷൈലാമ്മയെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും ഇവര്‍ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു ഇതെത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരുകാലുകളും തളര്‍ന്ന ദമ്പതികളുടെ സഹായത്തിനായി നിര്‍ത്തിയിരുന്ന ഹോം നഴ്സാണ് വയോധികരായ ദമ്പതികളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ബിഎസ് സുനീഷ് ബാബു, കീഴ്വായ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ സിടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.