റാന്നി: സ്വന്തം കീശ നിറക്കാന്‍ നെട്ടോട്ടമോടുന്ന ജനപ്രതിനിധികള്‍ക്ക് മാതൃകയായി ജനങ്ങള്‍ക്ക് സ്വന്തം ചെലവില്‍ സൗജന്യമായി ദാഹജലം എത്തിച്ചു നല്കുന്ന പഞ്ചായത്തംഗം. അങ്ങാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം കൊച്ചുമോള് പൂവത്തൂരാണ് വരള്‍ച്ചയില്‍ ജനങ്ങള്‍ക്ക് അശ്വാസമാകുന്നത്.
സ്വന്തം വാര്‍ഡ് കൂടാതെ ഒന്നും രണ്ടും വാര്‍ഡുകളില്‍ ഉള്ളവര്‍ക്കും കൊച്ചുമോള് വെള്ളം വിതരണം ചെയ്യാറുണ്ട്. ദിവസം 15,000 ലിറ്ററിലധികം വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും വരള്‍ച്ചക്കാലത്ത് കൊച്ചുമോള് ദാഹജലം വിതരണം ചെയ്യാറുണ്ട്. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്.
ഈ വര്‍ഷത്തെ ദാഹജലം വിതരണം കൊച്ചുമോള് പൂവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേഴ്സി പാണ്ടിയത്ത് അധ്യക്ഷത വഹിച്ചു. സിനി അജി, റെജി പൂവത്തൂര്‍, ജോയി കവുങ്കോട്ടത്ത്, ബിജു നവരകിഴക്കേതില്, രാജു തേക്കടയില്‍, അജി വര്‍ഗീസ്, ഡെയ്സി, മേഴ്സി എന്നിവര്‍ പങ്കെടുത്തു.