മാരാമണ്‍: യാത്രക്കാരുടെ ആശ്രയമായ ഏക ബസ് ഇതുവരെ മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ സാധനങ്ങളും ക്രിസ്മസ് പുതുവത്സര
സമ്മാനങ്ങളും നല്കി നാട്ടുകാര്‍.
കെഎസ്ആര്‍ടിസിയുടെ റാന്നി-ചെറുകോല്‍പ്പുഴ-കുറിയന്നൂര്‍-നെടുംപ്രയാര്‍-തിരുവനന്തപുരം ദീര്‍ഘദൂര ബസ് ജീവനക്കാര്‍ക്കാണ് നാട്ടുകാര്‍ സ്നേഹോപഹാരങ്ങള്‍ നല്‍കിയത്. കൊവിഡ് കാലത്തും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി മാസ്കുകളും കേക്കുകളും നല്കി.
പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആര്‍സിസിയിലും മറ്റും എത്താന്‍ സഹായിക്കുന്നത് പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ ഏക ബസാണ്. രാവിലെ 5ന് റാന്നിയില്‍ നിന്ന് തിരിച്ച് 8.45ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.30ന് തിരിച്ച് രാത്രി 8.25ന് റാന്നിയില്‍ എത്തും.
ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് അംഗങ്ങളായ റെന്സിന് കെ രാജന്, ആര് കൃഷ്ണകുമാര്‍, സിഎസ് ബിനോയി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്മാനങ്ങള്‍ നല്‍കിയത്. പാസ്റ്റര്‍ ജോണ്‍ മാത്യു കേക്കുകളും അനിരാജ് ഐക്കര 100 സര്‍ജിക്കല്‍ മാസ്കുകളും കൈമാറി. കാലാകാലങ്ങളായി മാറി വന്ന ജനപ്രതിനിധികള്‍ ഈ സര്‍വീസ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.