കേരളശ്ശേരി: ബൈക്കില്‍ സഞ്ചരിച്ച് വോട്ടുതേടി കോങ്ങാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശാന്തകുമാരി. ശാന്തകുമാരി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കിലെത്തിയാണ് ഞായറാഴ്ച കേരളശ്ശേരിയില്‍ പ്രചാരണം നടത്തിയത്. രണ്ട് വിവാഹച്ചടങ്ങുകളിലും ശാന്തകുമാരി പങ്കെടുക്കാനെത്തിയത് ബൈക്കിലായിരുന്നു. തുടര്‍ന്ന് കിഴക്കുമുറി കനാല്‍പ്പാലത്തിനു സമീപത്ത് നടന്ന സ്വീകരണത്തിലും പങ്കെടുത്തു.
അതേസമയം, വെയിലത്തു വാടാതെ, ഒട്ടും ആവേശം ചോരാതെയാണ് മലമ്പുഴയുടെ ഓരോ മേഖലയും കീഴടക്കി മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ വോട്ടറെയും നേരിട്ടു കണ്ടു വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു രണ്ടാംഘട്ട സന്ദര്‍ശനത്തിലേക്കു മുന്നണി സ്ഥാനാര്‍ത്ഥികള്‍ കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന് അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലായിരുന്നു പ്രചാരണ പരിപാടികള്‍. അദ്ദേഹം തൊഴിലാളികളുമായും യുവ വോട്ടര്‍മാരോടും സംവാദവും നടത്തി. വൈകിട്ട് സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ കണ്‍വന്‍ഷനുകളിലും അദ്ദേഹം പങ്കെടുത്തു.