കൂറ്റനാട്: അങ്കണവാടിയില്‍ പാമ്പ്. നാഗലശ്ശേരി 15-ാം വാര്‍ഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പര്‍ അങ്കണ വാടിയിലാണ് സംഭവം. പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭീതിയായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പില്‍ നിന്നും പാമ്പുപിടിത്തക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
അങ്കണവാടിയിലെ അടുക്കളയോട് ചേര്‍ന്നുള്ള ജനലിനിടയിലുടെ അകത്തേക്കിറങ്ങി വരുന്ന വരയും കുറിയുമുള്ള പാമ്പിനെയാണ് ടീച്ചറും കുട്ടികളും കണ്ടത്. വടിയെടുത്ത് ചെറിയൊരു ശബ്ദമുണ്ടാക്കിയപ്പോള്‍ കാട്ടുപാമ്പ് തല ഉയര്‍ത്തി. എന്ത് ചെയ്യണമെന്നറിയാതെ ടീച്ചറും, കുട്ടികളും ഭയന്നു വിറച്ചു.
അപകടം മനസ്സിലാക്കിയ ടീച്ചര്‍മാരും കുട്ടികളും നാട്ടുകാരേയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പാമ്പ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന് മുന്നേ നാട്ടുകാര്‍ വനം വകുപ്പില്‍ നിന്നും ലൈസന്‍സ് അനുവദിച്ച് കിട്ടിയ മണികണ്ഠനെ വിളിച്ചു വരുത്തുകയും പാമ്പിനെ പിടിച്ച് ഡപ്പയിലാക്കി കൊണ്ടുപോവുകയും ചെയ്തു.