പാലക്കാട്: യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സഭവം. കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്തിന്റെ ഉടമ തന്നെയാകാം കെണിവച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീനിത് താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കൃഷിയിടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് ഏറെ നാളായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുയും ചെയ്തിരുന്നു.