മലമ്പുഴ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുതുപ്പരിയാരം നൊട്ടംപാറ പിസി രമേഷിനെയാണു (കുട്ടന് 40) പോക്സോ ചുമത്തി മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയിലാണു നടപടി. അമ്മയുമായുള്ള പരിചയം മുതലെടുത്തു വീട്ടിലെത്താറുള്ള രമേഷ് പതിനാലും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ ഒട്ടേറെ തവണ പീഡിപ്പിച്ചെന്നാണു പരാതി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇന്‍സ്പെക്ടര്‍ ബികെ സുനില്‍ കൃഷ്ണന്, ഗ്രേഡ് എസ്ഐ കെ വിജയരാഘവന്, സിപിഒമാരായ സുജയ് ബാബു, കെ സത്യനാരായണന്, എം ഷൈലജ, ഒ ലെയ്സി മോള്, എം മനീഷ്, എ മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.