കൊല്ലം: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. സംഭവത്തില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തു മൂട്ടില് വീട്ടില്‍ കുട്ടപ്പ(47) നാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കൊലപാതകം. കുട്ടപ്പന്റെ സുഹൃത്തും അയല്‍വാസിയുമായ ലൈബു എന്നയാളെ അഞ്ചല്‍ പോലീസ് അറസ്റ്റു ചെയ്തു. ഉച്ചകഴിഞ്ഞ് രണ്ടോടെ ലൈബുവിന്റെ വീട്ടില്‍ എത്തിയ കുട്ടപ്പനും ലൈബുവും ഒരുമിച്ചിരുന്നു മദ്യപിച്ചു.
തുടര്‍ന്ന് സംസാരിക്കവേ കുടുംബപ്രശനങ്ങളെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും ലൈബു കട്ടിലിനടിയില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. മുഖത്തും കഴുത്തിലും അടക്കം നിരവധി വെട്ടുകളേറ്റ കുട്ടപ്പന് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ഇതിനിടയില്‍ ബഹളം കേട്ട് എത്തിയ കുട്ടപ്പന്റെ മകനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തി അഞ്ചല്‍ പോലീസ് ലൈബുവിനെ രാത്രി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.