ഓച്ചിറ: പനി ബാധിച്ച് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്ജന് ഡോ. സുബി ചന്ദ്രശേഖരന് ആണ് പനി ബാധിച്ചു മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു.
ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന് -അംബിക ദമ്പതികളുടെ മകളാണ് സുബി.
also read: നടക്കാനിറങ്ങിയ മജിസ്ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍
കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.