കുണ്ടംകുഴി: കാസര്‍കോഡ് കുണ്ടംകുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2020 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ശിക്ഷ ലഭിച്ചത്. വിദ്യാര്‍ത്ഥിക്ക് 1000 രൂപ പിഴയും കോടതി വിധിച്ചു. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെയാണ് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടിയത്.
ബൈക്ക് ഓടിച്ചയാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആര്‍സി ഉടമയായ മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. ബേഡകം പോലീസാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അറിവോടു കൂടി വാഹനം നല്‍കിയതിനാണ് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്.