കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
പെരിങ്ങോമില്‍ പതിനാറുകാരിയെ വീട്ടില്‍ കയറിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ടിവി കാണുകയായിരുന്നു കുട്ടി നിലവിളിച്ചതോടു കൂടി പരിസരവാസികള്‍ ഓടിക്കൂടി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ആലക്കോട് 15 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് അക്രമണമുണ്ടായത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂടെയുള്ളയാള്‍ തടഞ്ഞു എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടി വീട്ടില്‍ എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഒരു വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആലക്കോട് സിഐ കെജെ വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.