കണ്ണൂര്‍: ദിനംപ്രതി തെരുവു നായ ആക്രമണം ഉയരുകയാണ്. സംസ്ഥാനത്ത് ഇതിനോടകം നിരവധി പേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. അതിനിടെ കഴിഞ്ഞ ദിവസം തെരുവു നായകള്‍ കൂട്ടമായി രണ്ട് വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തുനിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
വിദ്യാര്‍ത്ഥികളെ ആക്രമിക്കാനായി ആറ് നായകളാണ് പാഞ്ഞടുത്തത്. ഇരുവരും ജീവനും കൊണ്ട് ഓടി ഒരു വീട്ടിലേക്ക് കയറി ഗെയ്റ്റ് അടച്ച് രക്ഷപ്പെടുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ കാഴ്ചക്കാരെ നടുക്കുകയാണ്. തെരുവു നായയുടെ ആക്രമണത്തെത്തുടര്‍ന്ന് ഇന്ന് പുറത്തിറങ്ങാന്‍ ഭയമാണ് ജനങ്ങള്‍ക്ക്.
#WATCH | Kerala: Students in Kannur manage to escape unharmed as stray dogs chase them in the locality (12.09) pic.twitter.com/HPV27btmix
— ANI (@ANI) September 13, 2022
also read: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
കഴി ദിവസം കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ബേപ്പൂരിലെ അരക്കിണറിലാണ് സംഭവം. പന്ത്രണ്ട് വയസുകാരായ നൂറാസ്, വൈഗ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതില്‍ നൂറാസിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുളളത്. വീടിന്റെ സമീപത്തെ ഇടവഴിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.