കണ്ണൂര്‍: പേവിഷ ബാധയേറ്റ് പശു ചത്തു. കണ്ണൂരിലാണ് സംഭവം. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ ഏറ്റ് ചത്തത്. ഇന്നു രാവിലെയാണ് പശു ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പശുവിന് പേ ഏറ്റതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
പശു അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കറവയുള്ള പശുവായിരുന്നു ചത്തത്. മേയര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷിതമായി പശുവിനെ മറവു ചെയ്യും. അതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പശുവുമായി ഇടപഴകിയ ആളുകള്‍ക്ക് കുത്തിവെപ്പ് നല്‍കാനും തീരുമായിട്ടുണ്ട്. സംഭവം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.